
തിരുമാറാടി: മണ്ണത്തൂർ കാരക്കാട്ട് മലയിൽ ഡെപ്യൂട്ടി കളക്ടറും ദുരന്തനിവാരണ സമിതി അംഗങ്ങളും കുസാറ്റിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തി. ആർ യു ഹ്യൂമൻ ഫൗണ്ടേഷൻ അനധികൃതമായി കാരക്കാട്ട് മലയിൽ നിന്ന് കല്ലും മണ്ണും നീക്കം ചെയ്യുന്നതിനെതിരെ തിരുമാറാടി പഞ്ചായത്ത് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഫൗണ്ടേഷൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘം എത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, മെമ്പർ സുനി ജോൺസൺ തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |