
കൊച്ചി: കാസർകോഡ് നിന്ന് തിരുവനന്തപുരം വരെ ജനുവരിയിൽ വിശ്വകർമ്മ അവകാശ സംരക്ഷണജാഥ സംഘടിപ്പിക്കാൻ വിശ്വകർമ്മ ഐക്യവേദി സംസ്ഥാന ജനറൽബോഡി യോഗം തീരുമാനിച്ചു. ഹോസ്ദുർഗിൽ നിന്ന് ജനുവരി 14ന് ആരംഭിക്കുന്ന ജാഥ ജനുവരി 29ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ ആഗോള വിശ്വകർമ്മ ഉച്ചകോടിയിൽ അവകാശപ്രഖ്യാപനത്തോടെ സമാപിക്കും. ഐക്യവേദി സംസ്ഥാന ചെയർമാൻ ഡോ.ബി. രാധാകൃഷ്ണൻ ജാഥാക്യാപ്റ്റനും സംസ്ഥാന ട്രഷറർ കെ.എം രഘു,
സംസ്ഥാന വൈസ് ചെയർമാൻ കെ.കെ. വേണു എന്നിവർ വൈസ് ക്യാപ്റ്റൻമാരുമാണ്. സംസ്ഥാന കോ ഓഡിനേറ്റർ വിഷ്ണു ഹരിയാണ് ജാഥാ മാനേജർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |