
ആലപ്പുഴ: കഴിഞ്ഞ വർഷം വരെയും യു.പി വിഭാഗത്തിൽ തുടർച്ചയായി മാപ്പിളപ്പാട്ട് പാടി ഒന്നാമതെത്തുമ്പോഴും സംസ്ഥാന തലത്തിലേക്കുള്ള കാത്തിരിപ്പിലായിരുന്നു മാവേലിക്കര സ്വദേശി വൈഗ രതീഷ്. ഇത്തവണ എട്ടാം ക്ലാസിലേക്ക് പ്രവേശിക്കുകയും, ഇന്നലെ നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാമതെത്തുകയും ചെയ്തതോടെ മാവേലിക്കര ബിഷപ്പ് ഹോഡ്ജ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസുകാരി വൈഗയുടെ വർഷങ്ങളായുള്ള ആഗ്രഹം സഫലമായി.
ഹൈസ്‌കൂളിലേക്ക് പ്രവേശനം നേടിയതോടെ പഠനത്തോടൊപ്പം സംസ്ഥാന കലോത്സവമെന്ന സ്വപ്നവുമായി തീവ്രപരിശീലനത്തിലായിരുന്നു വൈഗ. ജില്ലയിൽ കാഴ്ചവെച്ച മികവ് സംസ്ഥാനതലത്തിലും ആവർത്തിക്കാൻ കഴിയുമെന്ന് വൈഗ പറയുന്നു. മൊബൈൽ ടെക്‌നീഷ്യനായ രജീഷ്-മഞ്ജു ദമ്പതികളുടെ മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |