കോഴിക്കോട്: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പൊതുജീവിതവും സമരസന്ദർഭങ്ങളും അനാവരണം ചെയ്യുന്ന ഇൻസ്റ്റലേഷൻ, ചിത്രാവിഷ്കാരം, ഫോട്ടോ എക്സിബിഷൻ എന്നിവ ആർട്ട് ഗ്യാലറിയിൽ തുടങ്ങി.
പ്രശസ്ത ഫോട്ടോഗാഫർ ഹാരിസ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ഇന്ന് മൂന്നുമണിക്ക് ടൗൺഹാളിൽ ഭരണഘടന -ജനാധിപത്യം എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തും. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വർ, ജുഡീഷ്യറി പക്ഷപാത നിലപാടുകളിൽ പ്രതിഷേധിച്ച് അഭിഭാഷകവൃത്തി ഉപേക്ഷിച്ച സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനും മുൻ ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ. ദുഷ്യന്ത് ദാവെ, കർഷക സമര സൈദ്ധാന്തികനും പഞ്ചാബ് സർക്കാരിന്റെ ഫാർമേഴ്സ് കമ്മിഷൻ ചെയർമാനുമായ ഡോ. സുഖ്പാൽ സിംഗ്, കെ.കെ രമ എം.എൽ.എ, കൽപ്പറ്റ നാരായണൻ, ഡോ. ഖദീജാ മുംതാസ് എന്നിവർ പ്രസംഗിക്കും. എം.എൻ കാരശ്ശേരി അദ്ധ്യക്ഷനാവും. 27,28 തീയതികളിലായി ടൗൺഹാളിൽ ശിൽപ്പശാല നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |