
കൊച്ചി: വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ചേരികളുടെ പൊളിച്ചടുക്കലുകൾക്ക് നേരെയും അടിച്ചമർത്തലുകൾക്ക് നേരെയും ചൂണ്ടുവിരലുയർത്തി മോണോ ആക്ട് വേദിയെ നിശബ്ദമാക്കി നിറകൈയടി നേടി സംസ്ഥാന കലോത്സവത്തിലേക്ക് മനോവ യൗസേഫ്. ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട് മത്സരത്തിലായിരുന്നു തേവര എസ്.എച്ച് എച്ച്.എസ്.എസിലെ പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മനോവയുടെ വേറിട്ട പ്രകടനം.
വടക്കേ ഇന്ത്യയിൽ അരങ്ങേറുന്ന ബുൾഡോസിംഗ് രാഷ്ട്രീയം വൈകാതെ കേരളത്തെയും ബാധിച്ചേക്കുമെന്ന ആശങ്കയും മനോവ തന്റെ പ്രകടനത്തിൽ പങ്കുവെച്ചു. ബെൽജിയത്തിലെ വംശവെറിയും മനോവയുടെ പ്രകടനത്തിൽ നിറഞ്ഞു നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |