
തിരുവനന്തപുരം: വിദ്യാർത്ഥി ,യുവജന നേതാക്കൾക്ക് തിരഞ്ഞെടുപ്പുകളിൽ അവസരം നൽകാൻ കൂടുതൽ താത്പര്യം കാട്ടാറുള്ളത് ഇടതുപക്ഷമാണ്, പ്രത്യേകിച്ച് സി.പി.എം.എന്നാൽ ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ വാരിക്കോരിയാണ് യു.ഡി.എഫും എൽ.ഡി.എഫും യുവരക്തത്തിന് അവസരം നൽകിയത്. 150 ലേറെ വിദ്യാർത്ഥി നേതാക്കളാണ് ജനവിധി തേടുന്നത്. ഇക്കാര്യത്തിൽ പിശുക്കു കാട്ടിയത് ബി.ജെ.പിയാണ്. എ.ബി.വി.പിയുടെ നേതാക്കളെ മത്സര രംഗത്തേക്ക് അധികമായി കൊണ്ടുവന്നില്ല.
81 കെ.എസ്.യുക്കാരാണ് മത്സരക്കളത്തിലുള്ളത്. എസ്.എഫ്.ഐയുടെ 60 പേരും എ.ഐ.എസ്.എഫിന്റെ 23 പേരും . എം.എസ്.എഫ് അവതരിപ്പിക്കുന്നത് 47 പേരെ. കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ അരുണിമ സുൽഫിക്കർ, ഗോപു നെയ്യാർ, അജാസ് കുഴൽമന്ദം, മുബാസ് ഓടക്കാലി, ഗൗതം ഗോകുൽ ദാസ് എന്നിവർ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്നു.. എം.ജെ. യദുകൃഷ്ണൻ, ജോസൂട്ടി ജോസ്, അമൃത പ്രിയ, ആദർശ് സുധർമൻ, മിവാജോളി, അർജുൻ പുനത്ത്, അൽ മീൻ അഷ്റഫ്, അതുൽ എം.സി., നിഖിൽ കണ്ണാടി, രോഹിത് എം.എസ്. എന്നിവരാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സംസ്ഥാന ഭാരവാഹികൾ.
ഗ്രാമ പഞ്ചായത്തിലേക്ക് 31ഉം ബ്ലോക്ക് പഞ്ചായത്തിൽ 14ഉം ജില്ലാ പഞ്ചായത്തിൽ 9 ഉം മുനിസിപ്പാലിറ്റിയിൽ അഞ്ചും കോർപ്പറേഷനിലേക്ക് ഒരാളുമാണ് എസ്.എഫ്.ഐയിൽ നിന്നു മത്സരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.താജുദ്ദീൻ (കോഴിക്കോട് ജില്ലാപഞ്ചായത്ത് നാദാപുരം ഡിവിഷൻ), സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ്(കോഴിക്കോട് ജില്ലാപഞ്ചായത്ത് താമരശേരി ഡിവിഷൻ), സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അവ്യ കൃഷ്ണ ( പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അരുമാനൂർ) ആർ ജി. ആശിഷ് (തിരുവനന്തപുരം ചെങ്കൽ പഞ്ചായത്ത് കുടുമ്പോട്ടുകോണം ) എന്നിവർ സ്ഥാനാർത്ഥികളാണ്.
എ.ഐ.എസ്എ.ഫിലെ 23 പേരാണ് പോരാട്ടത്തിലുള്ളത്. സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ കോന്നി ഡിവിഷനിലെ സ്ഥാനാർത്ഥിയാണ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഇ. ആന്റസ് (ആറ്റിങ്ങൽ നഗരസഭ), ജോബിൻ ജേക്കബ് (കൊല്ലം ജില്ലയിലെ വെട്ടിക്കവല ബ്ലോക്ക്), എം. രാഹുൽ (വെമ്പായം പഞ്ചായത്ത് നെടുവേലി വാർഡ്) എന്നിവരും ജനവിധി തേടുന്നു എം.എസ്.എഫിന്റെ സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് (മലപ്പുറം ജില്ലാപഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ), സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ . ആയിഷ ബാനു (മലപ്പുറം ജില്ലാപഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ), സംസ്ഥാനകമ്മിറ്റിയംഗങ്ങളായ അഫിഫാ നവീസ് (കോഴക്കോട് ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷൻ), കേന്ദ്രകമ്മിറ്റിയംഗം റീമ കുന്നുമ്മൽ (കോഴക്കോട് ജില്ലാപഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ) തുടങ്ങിയവരാണ് മാറ്റുരയ്ക്കുന്നത്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |