
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നൽകുന്ന വോട്ടേഴ്സ് സ്ളിപ്പ് സ്മാർട്ടാക്കി ബി.ജെ.പി. സ്മാർട്ട് വോട്ടേഴ്സ് സ്ളിപ്പിൽ പേരും ക്യു ആർ കോഡുമുണ്ട്. ഈ ക്യു ആർ കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്താൽ വോട്ടറുടെ വിവരങ്ങളും പോളിംഗ് സ്റ്റേഷനും അവിടേക്കുള്ള വഴിയും തെളിയും. വാഹനത്തിൽ ഗൂഗിൾ മാപ്പ് ഓൺ ചെയ്താൽ നേരെ വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് വഴിതെറ്റാതെ എത്താം. ഒപ്പം ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സ്ക്രീനിൽ വരും. നഗരത്തെ സ്മാർട്ട് നഗരമായി വികസിപ്പിക്കുമെന്ന വാഗ്ദാനത്തിന്റെ സാഷാത്കാരമായാണ് സ്മാർട്ട് വോട്ടേഴ്സ് സ്ളിപ്പ് നൽകുന്നതെന്ന് സംസ്ഥാന ബി.ജെ.പി.അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്നലെ കൊടുങ്ങാനൂരിലെ എൻ.ഡി.എ.സ്ഥാനാർത്ഥി വി.വി രാജേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വച്ച് സ്മാർട്ട് വോട്ടേഴ്സ് സ്ളിപ്പിന്റെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |