ആലപ്പുഴ : മലപ്പുലയാട്ടത്തിൽ ഹൈസ്ക്കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാമതെത്തി പാണാവള്ളി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളും ചെങ്ങന്നൂർ പുത്തൻകാവ് മെട്രോപൊളിറ്റൻ ഹയർ സെക്കൻഡറി സ്കൂളും.
മാരിയമ്മൻ ഉത്സവവുമായി ബന്ധപ്പെട്ട് മറയൂരിലെ ഊരുകളിൽ കളിക്കുന്ന ഗോത്രനൃത്തരൂപമാണ് മലപ്പുലയാട്ടം. ഗോത്രകലയിൽ തനതായി ഉപയോഗിക്കുന്ന കിടിമുട്ടി, ചിക്ക് വാദ്യം, ചിലങ്ക, ഉറുമി, കട്ടവാദ്യം, കുഴൽ തുടങ്ങിയ വാദ്യങ്ങളുമായി താളത്തിനൊത്തു ചുവട് മാറ്റുന്നതു പഠിച്ചെടുക്കുകയെന്നാണ് മലപ്പുലയാട്ടത്തിലെ വെല്ലുവിളി. നീണ്ട പരിശീലനത്തിലൂടെയേ ഇത് സാദ്ധ്യമാവുകയുള്ളൂ. പാലക്കാട് നിന്നുള്ള 'യാഴ്' ഫോക്ക് ബാൻഡിന്റെ നേതൃത്വത്തിൽ മറയൂരിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള പരിശീലകന്റെ കീഴിൽ പരിശീലിച്ചാണ് പാണാവള്ളി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കലാകാരൻ ജോബിനാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ചെങ്ങന്നൂർ പുത്തൻകാവ് മെട്രോപൊളിറ്റൻ ഹയർ സെക്കൻഡറി സ്കൂളിനെ പരിശീലിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |