ആലപ്പുഴ : പരിചമുട്ട് കളിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശിഷ്യൻ പരിശീലിപ്പിച്ച ടീം ഒന്നാമതെത്തിയപ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ആശാന്റെ ടീം.നാല് പതിറ്റാണ്ടായി പരിചമുട്ട് രംഗത്ത് പരിശീലകനായി പ്രവർത്തിക്കുന്ന മണ്ണാർക്കാട് കുഞ്ഞപ്പന്റെ ശിക്ഷണത്തിലെത്തിയ ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസാണ് ഹയർസെക്കൻഡറി വിഭാഗത്തിലെ വിജയികളായത്. തുടർച്ചയായ നാലാം തവണയാണ് സ്കൂൾ ഈ ഇനത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടുന്നത്. മണ്ണാർക്കാട് കുഞ്ഞപ്പന്റെ ശിഷ്യനായ കൊല്ലം സ്വദേശി ജിബിൻ ജേക്കബ്ബാണ് ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമതെത്തിയ മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിന്റെ മുഖ്യ പരിശീലകൻ.
ഹൈസ്കൂൾ വിഭാഗം മത്സരഫലം പ്രഖ്യപിച്ചതിനെ തുടർന്ന് വേദിയിൽ വാക്കേറ്റവുമുണ്ടായി. ചേർത്തല ഹോളി ഫാമിലി എച്ച്.എസാണ് പ്രതിഷേധിച്ചത്. വിധികർത്താക്കളിൽ ഒരളെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസും സംഘാടകരുമെത്തി പ്രശ്നം പരിഹരിച്ചതിന് ശേഷമാണ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ മത്സരം പുനരാരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |