
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രാ തീരത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 6.6 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം രാവിലെ പത്തരയോടെ സിമിലൂ ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് ഡാറ്റ വ്യക്തമാക്കുന്നു. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം ആൻഡമാൻ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ തുടങ്ങിയ മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ തീരദേശപ്രദേശങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ലെന്നും ജിയോ ഫിസിക്സ് ഏജൻസി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |