
കോട്ടയം : താളമേളങ്ങളാൽ സമ്പന്നമായിരുന്നു മൂന്നാം ദിനം റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദികൾ . വഞ്ചിപ്പാട്ട്, ഒപ്പന, പരിചമുട്ടുകളി, കുച്ചിപ്പുടി, മാർഗംകളി, പഞ്ചവാദ്യം, ചെണ്ട മേളം തുടങ്ങിയവയെല്ലാം കാണികൾക്ക് വിരുന്നായി. ഒപ്പനയുടെ വേദിക്ക് വലിപ്പം കുറവായതിനാൽ മാർഗംകളി ക്ക് നിശ്‌ചയിച്ച വേദിയിലേക്ക് മാറ്റാൻ ആലോചിച്ചെങ്കിലും പിന്നീട് നേരത്തെ നിശ്ചയിച്ച വേദിയിൽ തന്നെ നടത്തി.
കോട്ടയം ഈസ്റ്റ് കുതിക്കുന്നു
കോട്ടയം: ഉപജില്ലകളിൽ കോട്ടയം ഈസ്റ്റ് 735 പോയിന്റുമായി മൂന്നാം ദിനവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടുപിന്നിൽ 683 പോയിന്റുമായി ചങ്ങനാശേരി രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റുമാനൂരാണ് 639 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. കാഞ്ഞിരപ്പള്ളി, പാമ്പാടിയും 591 പോയിന്റുമായി ഒപ്പത്തിനൊപ്പം നാലാം സ്ഥാനത്തുണ്ട്.
സ്കൂളുകളിൽ ഈരാറ്റുപേട്ട മുസ്ലീം ഗേൾസ്
സ്‌കൂളുകളിൽ 235 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 224 പോയിന്റുമായി ഓക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്.എച്ച്.എസ്.എസ് രണ്ടാമതും 179 പോയിന്റുമായി കിടങ്ങൂർ എൻ.എസ്.എസ്.എച്ച്.എസ്.എസ് മൂന്നാമതും ഉണ്ട്. 160 പോയിന്റുമായി വാഴപ്പള്ളി സെന്റ് തെരേസാസും 150 പോയിന്റുമായി കുമാരനല്ലൂർ ഡി.വി.വി എച്ച്.എസ്.എസുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
ഇന്ന് കൊടിയിക്കം
വന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |