കോഴഞ്ചേരി : ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോക മത്സരത്തിൽ 'എ' കാരത്തിൽ പാടാൻ ഊഴം ലഭിച്ച തിരുവല്ല ദേവസ്വം ബോർഡ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അമൃതശ്രീ.വി ' ഏഴേഴായ് തേൻ ചുരത്തും പദമലർ വിടരാൻ സ്രഗ്ദ്ധരേ നീ ഒരുക്കുന്നേഴാം സ്വർഗം കണക്കേ' എന്ന ശ്ലോകം ചൊല്ലി ഫസ്റ്റ് എ ഗ്രേഡ് നേടി. 10 റൗണ്ട് അക്ഷരക്രമത്തിലും പതിനൊന്നാം റൗണ്ട് ഇഷ്ടമുള്ള ശ്ലോകവും ചൊല്ലാവുന്ന രീതിയിൽ ഒരാൾ ചൊല്ലുന്ന ശ്ലോകത്തിലെ മൂന്നാമത്തെ വരിയിലെ ആദ്യത്തെ അക്ഷരത്തിൽ തുടങ്ങുന്ന ശ്ലോകം അടുത്ത മത്സരാർത്ഥി ആലപിക്കുന്ന രീതിയിലാണ് അക്ഷരശ്ലോകമത്സരം അരങ്ങേറിയത്. മാദ്ധ്യമ പ്രവർത്തകൻ തെള്ളിയൂർകാവ് മാവിലേത്ത് വിനോദ് കുമാറിന്റെയും തിരുവല്ല ദേവസ്വം ബോർഡ് സ്കൂളിലെ അദ്ധ്യാപിക ശ്രീലേഖ എസ്.കുറുപ്പിന്റെയും മകളാണ് അമൃതശ്രീ. കവിയൂർ ശിവരാമ അയ്യർ അക്ഷരശ്ലോക സമിതി അംഗമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |