
കൊളവല്ലൂർ: പി.ആർ.എം.എസ് കൊളവല്ലൂർ എച്ച്.എസ്.എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീർ പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കൊളവല്ലൂർ ഇൻസ്‌പെക്ടർ ഷാജു പതാക കൈമാറി. കുന്നോത്ത്പറമ്പ് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.വർഷ രക്തദാന സമ്മതപത്രം സ്വീകരിച്ചു. കൂത്തുപറമ്പ് കൃഷി ഓഫീസർ സി ആനന്ദ് സ്‌കൂളിലേക്ക് പച്ചക്കറി വിത്തുകൾ കൈമാറി. കുട്ടികൾ സമാഹരിച്ച ലൈബ്രറി പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രേറിയൻ ബേബി ഏറ്റുവാങ്ങി. എസ്.പി.സി എ.ഡി.എൻ.ഒ കെ.രാജേഷ് കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കലാദ്ധ്യാപകൻ സുമോദ് കമ്മീഷണർക്ക് ചായ ചിത്രം കൈമാറി. ഹെഡ്മാസ്റ്റർ പ്രശാന്ത് സ്വാഗതവും കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ യൂസഫ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
