അങ്കമാലി: ഇസ്രയേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോയെ മഞ്ഞപ്രയിൽ കണ്ടെത്തി. കേരളത്തിൽ പലയിടത്തും ഈ പക്ഷിയെ കാണാറുണ്ടെങ്കിലും മഞ്ഞപ്ര മലയാറ്റൂർ ഭാഗത്ത് അധികം കാണാറില്ല. ഉപ്പൂപ്പൻ കിളി, പുതിയാപ്ല എന്നൊക്കെ ഇതിനെ വിളിക്കാറുണ്ട്. തലയിൽ മുന്നിൽ നിന്ന് പിന്നിലേക്ക് വിശറി പോലുള്ള കിരീട തൂവലുകളാണ് പ്രധാന പ്രത്യേകത. കിരീടത്തൂവലുകൾക്ക് തവിട്ട് കലർന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ്. പൊതുവേ തുറസ്സായ പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന പക്ഷിയാണ് യൂറേഷ്യൻ ഹൂപ്പോ. മഞ്ഞപ്ര കൈതകം പാടശേഖരത്തിനു സമീപമാണ് ഇവയെ കണ്ടത്. കേരളത്തിൽ നെല്ലിയാമ്പതിയിലാണ് ഈ പക്ഷിയുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നത്. ബേഡർമാർ അവിടെ ചെന്നാണ് യൂറേഷ്യൻ ഹൂപ്പോയെ കാണുന്നത്. മഞ്ഞപ്ര കൈതാരം ഭാഗത്തെ ചെറിയ ഡാമിനോട് ചേർന്നുള്ള പാടശേഖരത്തിലാണ് യൂറേഷ്യൻ ഹൂപ്പോയെ കണ്ടത്. മണലിൽ കുളിക്കാൻ ഇഷ്ടപ്പെടുന്ന ഈ പക്ഷിയെ ആദ്യമായാണ് ഇവിടെ കാണുന്നത്. ജി.എസ്.ടി വിഭാഗം ജീവനക്കാരനും പക്ഷിനിരീക്ഷകനുമായ മഞ്ഞപ്ര സ്വദേശി ആർ. ബിനോജ് യുറേഷ്യൻ ഹൂപ്പോയുടെ ചിത്രമെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |