
പത്തനംതിട്ട : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 5033 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു. വിവിധ രാഷ്രീയ പാർട്ടികൾ സ്ഥാപിച്ച ബാനർ, ഫ്ലക്‌സ്, പോസ്റ്റർ, ഫ്ലഗ് ഉൾപ്പെടെയാണ് നീക്കം ചെയ്തത്. അടൂർ 732 പോസ്റ്ററും 15 ഫ്ലക്‌സും കോന്നിയിൽ 720 പോസ്റ്ററും 113 ഫ്ലക്‌സും അഞ്ച് ഫ്ലാഗും കോഴഞ്ചേരിയിൽ 1282 പോസ്റ്ററും 70 ഫ്ലക്‌സും തിരുവല്ലയിൽ 852 പോസ്റ്ററും 193 ഫ്ലക്‌സും 59 ബോർഡും മല്ലപ്പള്ളി 143 പോസ്റ്റർ, 13 ഫ്ലക്‌സും റാന്നി 631 പോസ്റ്ററും 118ഫ്ളക്‌സും 87 ഫ്‌ളാഗും നീക്കം ചെയ്തു. കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി ലഭിച്ച നാല് പരാതി പരിഹരിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന പ്രചാരണ പരിപാടി നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ ചുമതല. നിയമപരമല്ലാത്ത പ്രചാരണ പരിപാടി ഉടൻ നിറുത്തിവയ്ക്കാൻ സ്‌ക്വാഡ് നിർദേശം നൽകും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനർ, ചുവരെഴുത്ത്, പോസ്റ്റർ, ബോർഡ് എന്നിവ നീക്കം ചെയ്യാൻ നിർദേശം നൽകും. നിർദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതിന് തദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയിൽപ്പെടുത്തി സ്‌ക്വാഡ് നടപടി സ്വീകരിക്കും.
ജില്ലാതല ആന്റി ഡിഫെയ്‌സ്‌മെന്റ്
സ്‌ക്വാഡ് ഫോൺ : 0469 2601202
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |