
കളമശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ അവശേഷിക്കുമ്പോൾ ചട്ടം ലംഘിച്ചതിന് എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് ഏലൂർ മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എസ്. ബിജിത് ധരൻ ജില്ലാ ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി.
ഏലൂർ നഗരസഭയിലെ 23-ാം വാർഡിൽ 3ന് വൈകിട്ട് 4ന് മഞ്ഞുമ്മൽ എൻ.എസ്.എസ് ഹാളിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടെ ഉപഭോക്താക്കളുടെ യോഗം വിളിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. എൽ.ഡി.എഫിനു വേണ്ടി പി.എ.ഷിബുവിന്റെ പേരിൽ വീടുകളിൽ നോട്ടീസ് വിതരണം ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |