
തലശ്ശേരി: പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരി എക്കോട്ടില്ലം ഭദ്രദീപം തെളിയിച്ചു.തുടർന്ന് നടന്ന സാംസ്‌ക്കാരിക സമ്മേളനം യതീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം പ്രസിഡന്റ് എം.പി.അമർനാഥ് അദ്ധ്യക്ഷത വഹിച്ചു. ഭക്തപ്രിയ രമാദേവി മാഹാത്മ്യപ്രഭാഷണം നടത്തി. എം.കെ.ബാലകൃഷ്ണൻ, ഇ.എം.സത്യനാഥ്, വി.പി.രാജൻ, കെ.ബാലകൃഷ്ണൻ, എം.പി.ഹരീന്ദ്രനാഥ്, ബി.കെ.അജിത്ത്,സി.കെ.പി.ദേവദാസ് എന്നിവർ സംസാരിച്ചു.കെ.അർച്ചന പ്രാർത്ഥന ചൊല്ലി.തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജകളും സമൂഹപ്രാർത്ഥന, ആധ്യാത്മിക പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും. ദിവസവും പ്രസാദ ഊട്ടും ഉണ്ടാകും.ഈ മാസം പത്തിന് ദേവീഭാഗവത നവാഹയജ്ഞം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |