മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ 40 വർഷം പഴക്കമുള്ള കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ സർക്കാർ ഉത്തരവായി. വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും മറ്റും സ്കൂൾ അദ്ധ്യാപക-രക്ഷാകർതൃസമിതി കഴിഞ്ഞ ജൂലായിൽ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി. എക്സിക്യൂട്ടീവ് എൻജിനീയർ സ്കൂൾ സന്ദർശിക്കുകയും സ്ഥലം അളക്കലും പ്ലാനും എസ്റ്റിമേറ്റും തയാറാക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. ആരതി, മോബിക, ശരത് ശിവൻ, അനുശ്രീ, ടി.കെ ജുമാൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |