ആലപ്പുഴ : ജില്ല ആരോഗ്യവകുപ്പ്, വിവിധ നഴ്സിംഗ്, ആർട്സ് ആന്റ് സയൻസ് കോളേജുകൾ, ഹയർസെക്കൻഡറി സ്‌കൂളുകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എയ്ഡ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനം മാവേലിക്കര ബിഷപ്പ് മൂർകോളേജിൽ പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് മാത്യു എബ്രഹാം നിർവഹിച്ചു. ജില്ല എജ്യുക്കേഷൻ മീഡിയ ഓഫിസർ (ഇൻ ചാർജ്) ഡോ. ഐ ചിത്ര അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സർവ്വീസ് സ്‌കീം വോളണ്ടിയർ സെക്രട്ടറി മീനാക്ഷി അഭിമന്യു എയ്ഡ്സ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആദർശ് ഫിലിപ്പ് ജേക്കബ്, ജില്ലാ ലാബ് ഓഫിസർ ഇ. ജയ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |