
ആലപ്പുഴ : കേരള യുക്തിവാദി സംഘം ജില്ലാ സമ്മേളനവും മതരഹിത കുടുംബസംഗമവും മനശ്ശാസ്ത്രജ്ഞ ത്രേസ്യ എൻ.ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കൃഷ്ണൻ വേലഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രപ്രകാശ്, എസ്.അനിൽ, ഡി.പ്രകാശൻ , സോമൻ വട്ടത്തറ , കെ.ബി.രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.പി.എം മിഡാഷ , സ്‌നേഹ അനിൽ, പി.എം.മനീഷ ക്ലാസ് നയിച്ചു. പ്രസിഡന്റായി ഡി.പ്രകാശനേയും സെക്രട്ടറിയായി എസ് അഭിലാഷിനേയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |