കോഴിക്കോട്: മലമ്പനി, മന്ത് എന്നിവയുടെ സ്ക്രീനിംഗിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ എൻട്രി പോയിന്റുകളിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ രക്തപരിശോധനാ ക്യാമ്പ് നടത്തി. കോഴിക്കോട്, വടകര സ്റ്റേഷനുകളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 155 പേരുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. എസ്.സബിത, പി.ഹരി, ഷാജിമോൻ ആർ. രാമായി, യു.എൻ സജിത്ത് കുമാർ, അബ്ദുൽസലാം എന്നിവർ നേതൃത്വം നൽകി. റെയിൽവേ സ്റ്റേഷൻ മാനേജർ, റെയിൽവേ പൊലീസ്, റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ, റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |