
ആറ്റിങ്ങൽ: ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ മികച്ച നടനായി വൈഭവും, നടിയായി ദേവപാർവതിയും തിരഞ്ഞെടുക്കപ്പെട്ടു.കൊട്ടിമല എന്ന ഗോത്ര മേഖലയിലെ ഗോത്ര വിഭാഗത്തിന് നേരെയുള്ള അടിച്ചമർത്തലും അതിജീവനവും ആസ്പദമാക്കി നന്ദിയോട് എസ്.കെ വി.എച്ച്.എസ് ഒരുക്കിയ 'വെറിയനാട് ' എന്ന നാടകത്തിലൂടെയായിരുന്നു നേട്ടം.വർക്കി എന്ന കഥാപാത്രം അവതരിപ്പിച്ച വൈഭവ് മുൻ വർഷങ്ങളിലും മത്സര രംഗത്തുണ്ട് ,കന്നിയങ്കത്തിൽ അമ്മിണി എന്ന കഥാപാത്രം ചെയ്ത ദേവപാർവതി കാണികളുടെ കൈയടി ഏറ്റുവാങ്ങി.ഇരുവരും എസ്.കെ.വി.എച്ച് എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |