
ചേർപ്പ്: പ്രചാരണത്തിന് ക്യൂ.ആർ കോഡുമായി എൻ.ഡി.എ സ്ഥാനാർത്ഥികൾ. മത്സരിക്കുന്ന എല്ലാ വാർഡുകളിലും ബ്ലോക്കുകളിലുമാണ് സ്ഥാനാർത്ഥികൾ ഡിജിറ്റൽ പ്രചാരണം നടത്തുന്നത്. ക്യു.ആർ കോഡ് സ്‌കാൻ ചെയ്യുക വഴി ചേർപ്പിൽ എൻ.ഡി.എ നടപ്പാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ പൂർണ വിവരവും സ്ഥാനാർത്ഥികളെ സംബന്ധിക്കുന്ന വിവരവും ലഭ്യമാകും. വോട്ടർമാർക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരവും ഇതിലുണ്ട്. അടുത്തഘട്ടത്തിൽ വോട്ടറുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ വോട്ടർ സ്ലിപ്പും ഡിജിറ്റലായി തന്നെയാണ് എൻ.ഡി.എ പ്രവർത്തകർ വോട്ടർമാർക്ക് കൈമാറുക. പരിസ്ഥിതി സൗഹൃദം ആകുക, പുതിയ ഡിജിറ്റൽ രീതികൾ അവലംബിക്കുക കൂടുതൽ വോട്ടർമാരിലേക്ക് ആശയങ്ങൾ എത്തിക്കുക എന്നീ ഉദ്ദേശത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്ന് നേതാക്കൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |