
നൂറനാട്: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'സുസ്ഥിര കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കുമുള്ള നവീനാശയങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് തുടക്കമായി. എ.ഐ.സി.ടി.ഇയുടെ 'വാണി' പദ്ധതിയുടെ സഹകരണത്തോടെ മലയാളത്തിലാണ് ശില്പശാല. സി.എസ്.ഐ.ആർ എൻ.ഐ.ഐ.എസ്.ടി അഗ്രോ പ്രോസസിംഗ് ആൻഡ് ടെക്നോളജി വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി.നിഷ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. അഗ്രോടെക്, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവുകൾ പകരുന്ന ശില്പശാല 5ന് സമാപിക്കും. ഡോ. എം.വി.രേഷ, ഡോ. ഗിബൻസ് എച്ച്.റോസ് വിന്നി, ഡോ. രെഹ്ന അഗസ്റ്റിൻ, ഡോ. ബോബി.വി ഉണ്ണിക്കൃഷ്ണൻ, ഡോ. എം.ഗിരിലാൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |