
ശബരിമല : മണ്ഡല - മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം ലഭിക്കുന്ന കളക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ - നിലയ്ക്കൽ റൂട്ടിൽ 180 ചെയിൻ സർവീസുകളാണ് ദിവസേന നടത്തുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275 - 300 ദീർഘദൂര സർവീസുകളും നടത്തുന്നുണ്ട്. ഇത് ഭൂരിഭാഗവും മദ്ധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. ചൊവ്വാഴ്ച്ച 300 ദീർഘദൂര സർവീസുകൾ പമ്പയിൽ നിന്ന് നടത്തി. തിങ്കളാഴ്ച ഇത് 275 ആയിരുന്നു. പമ്പ - കോയമ്പത്തൂർ, പമ്പ - തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് ആവശ്യമുയർന്നാൽ മലബാറിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്ന് അധികൃതർ അറിയിച്ചു. ശബരിമല സീസൺ പ്രമാണിച്ച് വിവിധ ഡിപ്പോകളിൽ നിന്ന് അധികമായി വിന്യസിച്ചത് ഉൾപ്പെടെ 290 ഡ്രൈവർമാരും 250 കണ്ടക്ടർമാരുമാണ് പമ്പാ ഡ്യൂട്ടിയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |