
ചാവക്കാട്: വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ചാവക്കാട് ഒരുമനയൂർ തൈക്കടവ് സ്വദേശി ശ്രീജേഷി(25)നെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ചാവക്കാട് എസ്.ഐ സജിത്ത്‌മോനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിൽ മുത്തമ്മാവ് കാരേക്കടവ് ഇരുമ്പുപാലത്തിനടുത്ത് നിന്നിരുന്ന പ്രതിയെ സംശയാസ്പദമായി പിടികൂടുകയായിരുന്നു. 246 ഗ്രാം കഞ്ചാവും 40 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഞ്ചാവ് തൂക്കികൊടുക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും പ്രതിയിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ അബ്ദുൽ ബാസിത്, എ.എസ്.ഐ അൻവർ സാദത്ത്, സി.പി.ഒമാരായ നിഖിൽ, അമർ, അബ്ദുൽ മജീദ്, രജിത്, ശിവപ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |