
ഓസ്‌ട്രേലിയയിലെ പെർത്തിലുള്ള യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അണ്ടർ ഗ്രാജ്വേവേറ്റ്, ഗ്രാജ്വേവേറ്റ്, ഡോക്ടറൽ പ്രോഗ്രാമുകളാണുള്ളത്.
കോമേഴ്‌സ്,എൻജിനിയറിംഗ്,ലാ,ആർക്കിടെക്ച്ചർ,ആർട്‌സ്,മാനേജ്‌മെന്റ്,ബിസിനസ് അഡ്മിനിസ്‌ട്രേഷൻ,സയൻസ് ഡിപ്പാർട്‌മെന്റുകൾ ഇവിടെയുണ്ട്. കാർഷിക മേഖലയിൽ ഗവേഷണം നടത്താനുതകുന്ന അഡ്വാൻസ്ഡ് ഗവേഷണ കേന്ദ്രത്തിലേക്കും അപേക്ഷിക്കാം.
ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ്ങിൽ 149 -ാം സ്ഥാനത്തുംക്യുഎസ് സുസ്ഥിര റാങ്കിങ്ങിൽ 129 -ാം സ്ഥാനത്തുമുണ്ട് യൂണിവേഴ്‌സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ. IELTS, TOEFL സ്‌കോറുകൾ അഡ്മിഷന് പരിഗണിക്കും. ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞ വിദ്യാർത്ഥികൾക്ക് മെച്ചപ്പെടുത്താനായി ബ്രിഡ്ജ് കോഴ്‌സുകളുമുണ്ട്.
യു.ഡബ്യു.എ എന്ന ചുരുക്കപ്പേരിലാണ് യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നത്. അക്കാഡമിക് മെറിറ്റ്, ടെസ്റ്റ് സ്‌കോറുകൾ, ബയോഡാറ്റ, SOP മുതലായവ വിലയിരുത്തിയാണ് അഡ്മിഷൻ. ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിക്കാം. www.uwa.edu.au
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |