
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബോട്ടണി പരീക്ഷയിൽ കഴിഞ്ഞ വർഷത്തെ 35 ചോദ്യങ്ങൾ ആവർത്തിച്ചതിൽ ചോദ്യപേപ്പർ തയാറാക്കിയ അദ്ധ്യാപികയ്ക്കെതിരേ നടപടി. ഗുരുതരമായ കൃത്യവിലോപം കാട്ടിയ അദ്ധ്യാപികയെ ചോദ്യപേപ്പർ തയാറാക്കുന്ന പട്ടികയിൽ നിന്ന് നീക്കി.
ഡിസംബർ 3ന് നടത്തിയ പരീക്ഷ റദ്ദാക്കാനും, പുതിയ പരീക്ഷ ജനുവരി 13 ന് നടത്താനും വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു.
2024ലെ പരീക്ഷയുടെ ചോദ്യ പേപ്പർ 2025ലും സമർപ്പിക്കുകയായിരുന്നു. അതത് വിഷയങ്ങളുടെ ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻമാർ നൽകുന്ന കേരള യൂണിവേഴ്സിറ്റിയുടെ പരിധിക്ക് പുറത്തുള്ള അദ്ധ്യാപകരെയാണ് ചോദ്യപേപ്പർ തയാറാക്കാൻ തിരഞ്ഞെടുക്കന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |