കോഴിക്കോട്: ജസ്റ്റീസ് വി.ആർ കൃഷ്ണയ്യർ ജന്മദിനാചരത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ നിയമ സേവന അതോറിറ്റി, ജില്ല പ്രൊബേഷൻ ഡിപ്പാർട്ട്മെൻ്റ് സംയുക്താഭിമുഖ്യത്തിൽ പ്രൊബേഷൻ പക്ഷാചരണം സംഘടിപ്പിച്ചു. കോടതി കോൺഫറൻസ് ഹാളിൽ വെച്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രഞ്ജിത്ത് ഇ യുടെ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് വി.എസ് ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു. വി.എസ് വിശാഖ്, എം അഞ്ജുമോഹൻ, ജസി കൃഷ്ണ, ശരണ്യ പിപ്രസംഗിച്ചു. കെ നൗഷാദ് അലി, അഷ്റഫ് കാവിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |