
കൂത്തുപറമ്പ് : നഗരസഭ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി കൂത്തുപറമ്പ് ടൗൺ സ്‌ക്വയറിൽ സി പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു.കെ.വി.രജീഷ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.മോഹനൻ എം.എൽ. എ, കെ.ധനഞ്ജയൻ , സി വിജയൻ, കെ.ടി.മുസ്തഫ ഹാജി, താജുദ്ദിൻ മട്ടന്നൂർ, കെ.പി.വി.പ്രീത, എം.സുകുമാരൻ , ശ്രീനിവാസൻ മാറോളി, അഷ്‌റഫ് ചെമ്പിലാലി, എൻ.ധനഞ്ജയൻ, പത്മജ പത്മനാഭൻ , വി.ഷിജിത്ത് എന്നിവർ സംസാരിച്ചു. പഴയനിരത്ത് ജംഗ്ഷൻ,അടിയറ പാറ പാറാൽ ബാങ്ക് ഓഡിറ്റോറിയം, നരവൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രകടനങ്ങൾ കൂത്തുപറമ്പ് മാർക്കറ്റ് പരിസരത്തേക്ക് നീങ്ങി ബഹുജന പ്രകടനമായി ടൗൺ സ്‌ക്വയറിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |