പയ്യോളി: നഗരസഭ മുൻ അദ്ധ്യക്ഷൻ വടക്കയിൽ ഷഫീക്കിന് യു.ഡി.എഫ് വാർഡ് സമിതിയുടെ ആദരം. തച്ചൻകുന്നിൽ നടന്ന സമാദരണ ചടങ്ങ് കെ.പി.സി.സി അംഗം മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. മാതാണ്ടി അശോകൻ അദ്ധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതിയടക്കം നഗരസഭ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ അദ്ധ്യക്ഷന്റെ പ്രവർത്തനങ്ങങ്ങളെ യോഗം വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്തു. നഗരസഭാംഗങ്ങളായ കാര്യാട്ട് ഗോപാലൻ, സി.കെ ഷഹനാസ് എന്നിവരും തറോൽ ഹരിദാസൻ, മലയിൽ വിനീത സോമൻ, പുത്തൻപുരയിൽ ഷഫീഖ്, സി കെ ബിന്ദു രാജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |