
പാവറട്ടി: വിദ്യാർത്ഥികളിലെ കലാ വൈഭവങ്ങൾ പരിപോഷിപ്പിക്കാൻ സഹായകമാകുന്ന കലാ വൈജ്ഞാനിക രംഗങ്ങളെ കച്ചവടവൽക്കരിക്കുന്നതിനെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് ജില്ലാ സമിതി മദ്രസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സർഗവസന്തം സമ്മേളനം അഭിപ്രായപ്പെട്ടു. യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സെക്രട്ടറി ശംസുദ്ധീൻ അജ്മാൻ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ സെക്രട്ടറി അഷ്‌റഫ് പുതുശ്ശേരി മുഖ്യാതിഥിയായി. മുഹ്‌സിൻ പാടൂർ, അഷ്‌റഫ് സുല്ലമി, അബ്ദുൽ ലത്തീഫ് പുന്നയൂർക്കുളം, കാസിം ചൊവ്വല്ലൂർപടി, ജാഫർ സലഫി എന്നിവർ സംസാരിച്ചു. 94 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ മദ്രസകളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. ആദ്യ മൂന്ന് സ്ഥാനങ്ങൾ ഗുരുവായൂർ, കുന്നംകുളം, കയ്പമംഗലം മദ്രസകൾ നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |