
കുഴൂർ: തുമ്പരശേരി സെന്റ് മേരീസ് ദേവാലയ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാർഡിയോളജി, ജനറൽ മെഡിസിൻ, ആയുർവേദം വിഭാഗങ്ങളിലെ എട്ട് വിദഗ്ദ്ധരുടെ സേവനത്തോടെ ഏഴിന് രാവിലെ ഒമ്പത് മുതൽ 12.30 വരെ പള്ളി പാരിഷ്
ഹാളിലാണ് ക്യാമ്പ് നടക്കുക. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റികൾ ക്യാമ്പിന് നേതൃത്വം വഹിക്കും. രാവിലെ 8.45ന് ആശുപത്രി ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് ഗോപുരം ഉദ്ഘാടനം ചെയ്യും. ജാൻസി പോളി അദ്ധ്യക്ഷയാകും. സിസ്റ്റർ ആൽഫി, ബിനോയ് പൗലോസ്, ഷീബ മാണിച്ചൻ എന്നിവർ പ്രസംഗിക്കും. രജിസ്‌ട്രേഷനായി ഫോൺ: 9496784813, 9544694811.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |