
പാലക്കാട്: ഭോപ്പാൽ വാതകദുരന്തത്തിന്റെ അനുസ്മരണ ദിനാചരണഭാഗമായി വെള്ളിയാഴ്ച സേഫ്റ്റി കൗൺസിൽ ഒഫ് കേരളയും ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പും ദുരന്തനിവാരണ സെമിനാർ നടത്തും. രാവിലെ ഒൻപതിന് കഞ്ചിക്കോട് ഇ.കെ.നായനാർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാർ എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സേഫ്റ്റി കൗൺസിൽ ചെയർമാൻ കെ.വി.ജോൺ അദ്ധ്യക്ഷനാവും. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ് ഡയറക്ടർ പി.പ്രമോദ്, പാലക്കാട് എ.ഡി.എം സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളാകും. വിദഗ്ധർ നയിക്കുന്ന ചർച്ചകളും ക്ലാസുകളും ഉണ്ടാവും. സുരക്ഷാരംഗത്ത് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |