
കൊച്ചി: പൊലീസുകാരൻ ചമഞ്ഞ് പണം തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി 16 വർഷത്തിന് ശേഷം അറസ്റ്റിലായി. പള്ളുരുത്തിയിൽ ഒളിവിൽ കഴിയുകയായിരുന്ന ചേർത്തല മായിത്തറ ഇലഞ്ഞി കോളനി ഭാഗം ആര്യാട് വീട്ടിൽ അശോകനെയാണ്(56) എറണാകുളം അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ സിബി ടോം, പനങ്ങാട് എസ്.എച്ച്.ഒ വിബിൻദാസ്, സൗത്ത് എസ്.എച്ച്.ഒ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വൈറ്റിലയിൽ നിന്ന് പിടികൂടിയത്. ഇയാൾക്ക് വേണ്ടി വിചാരണക്കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സ്പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ ജോസി, അനിൽകുമാർ, മഹേഷ്, സനീപ് എന്നിവരുടെ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിലാണ് സൂചന കിട്ടിയത്. പനങ്ങാട്, സൗത്ത് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |