കൊടുങ്ങല്ലൂർ: ഇടതുപക്ഷ നേതൃത്വം അതീവ ഗൗരവത്തോടെ പോരാട്ടത്തിനിറങ്ങുമ്പോൾ, ഭരണ തുടർച്ച മാത്രമാണ് ലക്ഷ്യം. ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ ഭരണം പിടിക്കാമെന്ന് ഉറച്ചുവിശ്വസിച്ച് പതിനെട്ടടവും പയറ്റുന്നു. ഇടയ്ക്ക് ഇടറിയെങ്കിലും നിർണായക ശക്തിയാകുകയെന്ന ലക്ഷ്യവുമായി കോൺഗ്രസ്. മൂന്ന് പാർട്ടികൾക്കും ശ്രീകുരുംബയുടെ മണ്ണിലെത്തുമ്പോൾ ഏറെ നിർണ്ണായകമാണ് തിരഞ്ഞെടുപ്പ്.
1979ൽ പിറന്നത് മുതൽ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ഇളക്കം തട്ടിയത് 2005ൽ ഇടതുപക്ഷവും എതിർപക്ഷവും (യു.ഡി.എഫ് 9, ബി.ജെ.പി 4) 13 സീറ്റ് വീതം നേടി തുല്യത പാലിച്ചപ്പോഴാണ്. അന്ന് സ്വതന്ത്രനായി വിജയിച്ച മുൻ സി.പി.എംകാരൻ പി.എച്ച്.അബ്ദുൽ റഷീദിന്റെ ചിറകിൽ ഭരണത്തിലെത്തി.
മേത്തല പഞ്ചായത്തിനെ നഗരസഭയോട് ചേർത്ത 2010ൽ ആകെയുള്ള 44ൽ ഇടതുനില 27 ലേക്ക് ഉയർത്തി. കോൺഗ്രസ് 11, ബി.ജെ.പി 6 എന്ന നിലയിലെത്തി. 2015ൽ ബി.ജെ.പി 16 സീറ്റിലേക്കെത്തി. എങ്കിലും 24 സീറ്റിൽ എൽ.ഡി.എഫ് ഭരണത്തിലെത്തി. കോൺഗ്രസ് നാലിലൊതുങ്ങി. എൽ.ഡി.എഫിൽ നിന്ന് ഏഴും (സി.പി.എം - 5, സി.പി.ഐ - 2) കോൺഗ്രസിന്റെ മൂന്നും ബി.ജെ.പി കൊണ്ടുപോയി. കോൺഗസിന്റെ അഞ്ച് സീറ്റ് പിടിച്ചാണ് എൽ.ഡി.എഫ് പിടിച്ചുനിന്നത്. ഇത്തവണ വാർഡ് വിഭജനം ഗുണകരമായെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കൗൺസിലിലും പുറത്തും സമരവും വികസന രേഖാ പ്രഖ്യാപനവുമെല്ലാമായി ബി.ജെ.പി കളത്തിൽ തന്നെയുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെയും മറ്റ് നേതാക്കളുടെ വരവും നഗരസഭ പിടിക്കാനുറച്ചുതന്നെയാണ്. പ്രതിരോധവും തിരിച്ചടിയുമായി എൽ.ഡി.എഫും രംഗത്തുണ്ട്. കാര്യമായ പിണക്കങ്ങളില്ലാതെ വീര്യത്തോടെ യു.ഡി.എഫുമുണ്ട്. രണ്ട് വാർഡ് വർദ്ധിച്ച് 46 സീറ്റിലേക്കാണ് ഇത്തവണ പോരാട്ടം.
സീറ്റ് വിഭജനം
എൽ.ഡി.എഫ് : സി.പി.എം 24, സി.പി.ഐ 22
എൻ.ഡി.എ: ബി.ജെ.പി ഒറ്റയ്ക്ക്
യു.ഡി.എഫ്: സ്വതന്ത്രർ , മുസ്ലീം ലീഗ് 2, ആർ.എസ്.പി 1, കോൺഗ്രസ് 41
2020ൽ കക്ഷിനില
എൽ.ഡി.എഫ് - 22
ബി.ജെ.പി - 21
കോൺഗ്രസ് - 1
മുന്നൊരുക്കം ഇങ്ങനെ
എൽ.ഡി.എഫ്
സമഗ്ര വികസന പത്രിക പുറത്തിറക്കി
മുദ്രാവാക്യം : കേന്ദ്ര കേരള സർക്കാരുകളുടെ വിവിധ പുരസ്‌കാരങ്ങളുടെ പിൻബലം. വികസന തുടർച്ച, സമാധാനം
പ്രതിപക്ഷ മുദ്രാവാക്യം
വികസനത്തിൽ മെല്ലെപ്പോക്ക്, മുരടിപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |