
അമ്പലപ്പുഴ :എൻ.ഡി.എ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറി പി.കെ.വാസുദേവൻ ഉദ്ഘടനം ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ബി.ജെ.പി ക്ക് ഭരിക്കാൻ സാധിച്ചാൽ നിരവധി കേന്ദ്ര പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ സൗത്ത് ഏരിയ പ്രസിഡന്റ് അജിത് രാജ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ സ്ഥാനാർത്ഥി അരുൺ അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ അനിൽ പാഞ്ചജന്യം, കെ.ശ്രീകാന്ത്, സീന വേണു, മണ്ഡലം വൈസ് പ്രസിഡന്റ് കെ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |