കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായ കൊല്ലം ഫാത്തിമമാതാ കോളേജ് എൽ.എസ്.സി വിജയോത്സവം സംഘടിപ്പിക്കുന്നു. 7ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന ചടങ്ങ് സിൻഡിക്കേറ്റ് മെമ്പറും കലോത്സവ ജനറൽ കൺവീനറുമായ ഡോ.സി.ഉദയകല ഉദ്ഘാടനം ചെയ്യും. സോണൽ കലോത്സവ ജനറൽ കൺവീനർ പ്രൊഫ. ഡോ.സോഫിയ രാജൻ, ഫാത്തിമ മാതാ കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധ്യ കാതറിൻ മൈക്കിൾ, കോ-ഓർഡിനേറ്റർ ശാന്തിനി വില്യംസ്, പഠിതാക്കളുടെ പ്രതിനിധികൾ എന്നിവർ സംസാരിക്കും. വൈസ് ചാൻസലർ ഡോ.വി.പി.ജഗതീരാജ് ഓൺലൈനായി സന്ദേശം നൽകും. ഓവറോൾ ചാമ്പ്യൻ ട്രോഫി റീജിയണൽ ഡയറക്ടർ ഡോ.സോഫിയ രാജന് കൈമാറും. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |