കൊല്ലം: അവസരസമത്വം നിഷേധിക്കപ്പെടുന്ന വിശ്വകർമ്മജർക്ക് സാമൂഹിക നീതിയുടെ അവകാശമായി ജനസംഖ്യാനുപാതികമായി സംവരണം വർദ്ധിപ്പിക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും അഖില കേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702 ബി ശാഖാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി
ടി.കെ.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ആശ്രാമം ശാഖാ പ്രസിഡന്റ് കെ.പ്രസാദ് ആദ്ധ്യക്ഷനായി. ആശ്രാമം സുനിൽകുമാർ
റിപ്പോർട്ട് അവതരിപ്പിച്ചു. സഭ സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ അവാർഡ് ദാനം നിർവഹിച്ചു. സഭ ആശ്രാമം 702 ബി ശാഖാ
ഭാരവാഹികളായി എൽ.പ്രകാശ് (പ്രസിഡന്റ് ), സോമൻ കലൈവാണി, ജയകുമാർ (വൈസ് പ്രസിഡന്റ്), ആർ.രാജേഷ് ( ജോ. സെക്രട്ടറി ), കെ.അഭിലാഷ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |