
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും കരിയർ ഗൈഡൻസ് സെല്ലിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയ ഹോണസ്റ്റി ഷോപ്പ് പ്രിൻസിപ്പാൾ പി.എസ്.അരുൺ ഉദ്ഘാടനം ചെയ്തു. പേന, പെൻസിൽ, പേപ്പർ, നോട്ട് ബുക്ക്, , സാനിറ്ററി നാപ്കിൻ തുടങ്ങിയവയാണ് ഹോണസ്റ്റി ഷോപ്പിൽ ഒരുക്കിയത്.ചുമരിലൊട്ടിച്ചിരിക്കുന്ന വില വിവര പട്ടിക പ്രകാരം വേണ്ട സാധനങ്ങൾ എടുത്തതിനു ശേഷം ഇതിന്റെ വില ക്യാഷ് ബോക്സിൽ നിക്ഷേപിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം.പി.സമീർ സിദ്ദീഖി , ആർ.മഞ്ജു, സനിത , പ്രജീഷ് , സുബിതാശ്വതി, ശ്വാമിത , സിന്ധു പി.രാമൻ, കെ.അർച്ചന വിദ്യാർത്ഥികളായ മൈഥിലി നെസ്‌ല ഫാത്തിമ, മുഹമ്മദ് , ഫസ്ലീന തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |