
ചെറുവത്തൂർ : കാസർകോട്ജില്ലാ പഞ്ചായത്തും സമഗ്രശിക്ഷാ കാസർകോടും സംയുക്തമായി നടത്തുന്ന തനത് വിദ്യാഭ്യാസ പരിപാടി വൈവിധ്യ 'നമ്മ കൂടെ' എന്ന ജില്ലാ തല രണ്ട് ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് ചെറുവത്തൂർ ബി.ആർ.സിയുടെ നേതൃ ത്വത്തിൽ കൊടക്കാട് കദളീവനത്തിൽ ആരംഭിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ വി. എസ് ബിജുരാജ് ഉദ്ഘാടനം ചെയ്തു രണ്ട് ദിവസങ്ങളിലായി പാട്ടഴക്, ഭാഷാസ്വാദനം. സൈബറിടം, മാനസിക ആരോഗ്യം സുംബ ഡാൻസ്, കൗൺസിലിംഗ്,, ജീവിത നൈപുണി വികാസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകൾ നടക്കും ചടങ്ങിൽ ഹോസ്ദുർഗ് ബി.പി.സി സനൽ വെള്ളൂവ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി കെ.പ്രസന്ന സംസാരിച്ചു . ചെറുവത്തൂർ ബി.ആർ സി ട്രെയിനർ പി.രാജഗോപാലൻ സ്വാഗതവും വൈവിധ്യ കോർഡിനേറ്റർ സി സാവിത്രി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |