
പറവൂർ: പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതോടെ രാഹുൽ മാങ്കുട്ടത്തിൽ ഇപ്പോൾ കോൺഗ്രസുകാരനല്ലെന്നും എം.എൽ.എ സ്ഥാനം രാജിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുൽ ആണെന്നും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം കെ.പി. ധനപാലൻ. രാഹുലിനെ സംരക്ഷിക്കുന്ന നിലപാടല്ല ആദ്യം മുതലേ കോൺഗ്രസ് സ്വീകരിച്ചത്. യു.ഡി.എഫിന് എന്നും സ്വാധീനമുള്ള എറണാകുളം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 70 ശതമാനം സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുക്കും. ശബരിമല സ്വർണക്കൊള്ള പ്രശ്നത്തിൽ ബന്ധപ്പെട്ട മന്ത്രിമാർ, ദേവസ്വം ബോർഡ് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്ക് അന്വേഷിച്ച് ദുരൂഹത അകറ്റണം. അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത ചിലർക്ക് സ്വർണപാളിയിലുള്ള പങ്കും അന്വേഷണ വിധേയമാക്കമെന്ന് ധനപാലൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |