
നിവിൻ പോളിയുടെ കരിയറിലെ ആദ്യ വെബ് സീരിസ് ഫാർമ ഡിസംബർ 19മുതൽ ജിയോ ഹോട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. പി.ആർ. അരുൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഫാർമ വിനോദ് എന്ന മെഡിക്കൽ റെപ്രസെന്റിറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന മെഡിക്കൽ ഡ്രാമ ആണ് . ബോളിവുഡ് നടൻ രജിത് കപൂർ , വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ , നരേൻ, മുത്തുമണി, ബിനു പപ്പു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം.എഡിറ്റിംഗ് ശ്രീജിത് സാരംഗ്, മേക്കപ്പ് സുധി കട്ടപ്പന. മൂവി മില്ലിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് നിർമ്മാണം. ഫൈനൽസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പി.ആർ. അരുണിന്റെ ആദ്യ വെബ് സീരിസ് കൂടി ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |