
പറവൂർ: ശബരിമലയുടെയും അയ്യപ്പസ്വാമിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകൾ പറവൂർ നഗരത്തിൽ പതിച്ചതിനെതിരെ പരാതി. യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ. 'അമ്പല കള്ളൻമാർ കടക്ക് പുറത്ത് " എന്ന് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. നാല്, അഞ്ച് വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററിനോട് ചേർന്നാണ് വിവാദ പോസ്റ്ററുകളുള്ളത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, വരണാധികാരി, കളക്ടർ, പൊലീസ് എന്നിവർക്ക് തിരഞ്ഞെടുപ്പ് സെക്രട്ടറി കെ.എ.വിദ്യാനന്ദൻ പരാതി നൽകി. പോസ്റ്ററുകൾ പതിച്ചത് സംബന്ധിച്ച് യു.ഡി.എഫ് പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |