
ന്യൂഡൽഹി: ഇവിടെ രാഷ്ട്രീയമില്ല.. അടിച്ചുപൊളിച്ച് വനിതാ എം.പിമാർ.. വ്യവസായിയും ലോക്സഭാംഗവുമായ നവീൻ ജിൻഡാലിന്റെ മകളുടെ വിവാഹചടങ്ങിൽ
ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂൽ എം.പി മഹുവ മൊയ്ത്ര, എൻ.സി.പി എംപി സുപ്രിയ സുലേ എന്നിവർ ഒരുമിച്ചി നൃത്തം ചെയ്ത വീഡിയോ വൈറലാണ്. ജിൻഡാലിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സംഗീത് നൈറ്റി"ലായിരുന്നു എം.പിമാർ രാഷ്ട്രീയ തിരക്കുകൾ മറന്ന് നൃത്തം ചെയ്തത്. ഓംശാന്തി ഓം എന്ന സിനിമയിലെ ഗാനം മുഴങ്ങിയപ്പോൾ നവീൻ ജിൻഡാലും എം.പിമാർക്കൊപ്പം ചുവടുവച്ചു. ഇതും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. കുരുക്ഷേത്ര ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.പിയും ജിൻഡാൽ സ്റ്റീൽ ആൻഡ് പവറിന്റെ ചെയർമാനുമാണ് ജിൻഡാൽ. ഏകമകൾ യശ്വസിനി ജിൻഡാലിന്റെ വിവാഹമായിരുന്നു. പ്രമുഖ വ്യവസായ കുടുംബമായ സൊമാനി കുടുംബത്തിൽ നിന്നുള്ള ശാശ്വത് സൊമാനിയാണ് വരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |