SignIn
Kerala Kaumudi Online
Thursday, 19 February 2026 4.38 AM IST

'ഹാൽ' സിനിമ: അപ്പീൽ വിധി പറയാൻ മാറ്റി

Increase Font Size Decrease Font Size Print Page
a

കൊച്ചി: 'ഹാൽ" സിനിമയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡും കാത്തലിക് കോൺഗ്രസും നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. അപ്പീൽ പരിഗണിക്കുന്നതിന്റെ ഭാഗമായി ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സിനിമ കണ്ടിരുന്നു.
മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ഷെയ്ൻ നിഗം നായകനായ ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ ലൗ ജിഹാദിനെയും നിർബന്ധിത മതപരിവർത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു കാത്തലിക് കോൺഗ്രസിന്റെ വാദം.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY