
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം ഇന്ന് നടക്കും. പുലർച്ചെ 3.30ന് നട തുറന്ന് ഉഷപൂജയ്ക്കും എതൃത്തപൂജയ്ക്കും ശേഷം 4.30ന് അഷ്ടമി ദർശനത്തിനായി നട തുറക്കും. ക്ഷേത്രത്തിന്റെ കിഴക്ക് വശമുള്ള ആൽച്ചുവട്ടിൽ തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യമുഹൂർത്തമായാണ് അഷ്ടമി ദർശനം വിശ്വസിക്കപ്പെടുന്നത്. ദർശനത്തിനും വൈക്കത്തപ്പന്റെ ഇഷ്ട വഴിപാടായ പ്രാതലുണ്ണാനും ആയിരങ്ങൾ വൈക്കത്തെത്തും. അഷ്ടമിവിളക്ക് രാത്രി 11ന്. തുടർന്ന് വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ വിട പറയൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |