
കല്ലറ: ചക്ക സീസണ്‍ തുടങ്ങിയപ്പോഴേ ചക്ക തേടി തമിഴ്‌നാട്ടില്‍ നിന്ന് ആളുകളെത്തിത്തുടങ്ങി. ഇനി മലയാളിക്ക് ചക്ക രുചി തേടി ഇനി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും. വിളയാന്‍പോലും നില്‍ക്കാതെ ചെറുചക്കകള്‍ വരെ നാടുകടത്തുകയാണ്. ഇവ ചക്ക വിഭവങ്ങളായി തിരിച്ച് കേരളത്തിലേക്കുതന്നെ എത്തുന്നുണ്ട്. ഓരോവര്‍ഷം കഴിയുംതോറും ചക്കയുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്. ഒപ്പം കര്‍ഷകര്‍ക്ക് വരുമാനവും ലഭിക്കുന്നുണ്ട്. 50 മുതല്‍ 100 വരെയാണ് ഒരു ഇടിയന്‍ ചക്കയുടെ വില.
സീസണാകുന്നതിനു മുമ്പുതന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്.
വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വര്‍ദ്ധനവും ചക്കയുടെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചു.
ചക്ക വറ്റല്‍, ജാം, ഐസ്‌ക്രീം, കേക്ക്, പായസം തുടങ്ങി ചക്ക വിഭവങ്ങള്‍ക്കും ഡിമാന്റുണ്ട്.
കയറ്റുമതിയും
വരിക്കച്ചക്കയുടെ പഴുത്ത ചുള പായ്ക്കറ്റില്‍ ലഭ്യമാണ്. ചക്കക്കുരുവിന് 40- മുതല്‍ 60 വരെയാണ് കിലോയ്ക്ക് വില. ഇതിനെ പൊടിച്ചും വറുത്തും സ്വീറ്റ്‌സായും കയറ്റി അയക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |