SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.36 PM IST

ഹോപ്പ് ഫോർ ദി ഹോപ്പ്ലസ്

Increase Font Size Decrease Font Size Print Page
hope

കൊച്ചി​: മുംബയ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രെഡിക്ടീവ് ഹോമിയാേപ്പതിയുടെ കൊച്ചി കേന്ദ്രവും​ തൃപ്പൂണിത്തുറ സായി സേവാ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന ‘‘ഹോപ്പ് ഫോർ ദി ഹോപ്പ്ലസ്’’ പ്രതീക്ഷ ക്യാമ്പ് നാളെ രാവിലെ കൊച്ചി വൈറ്റില ടാഗോർ റോഡിലുള്ള പ്രെഡക്ടീവ് ഹോമിയോപ്പതി ഫാമിലി മെഡിക്കൽ സെന്ററിൽ നടക്കും. ഓട്ടിസം,​ ബുദ്ധിമാന്ദ്യം,​ കാഴ്ചക്കുറവ്,​ കേൾവിക്കുറവ്,​ ജനിതക രോഗങ്ങൾ എന്നിവ ബാധിച്ച കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ നിർണയിച്ച് ഔഷധങ്ങൾ നൽകും. ഡോ. സഞ്ജീവ് എം. ലാസറിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പിൽ 20 ഓളം വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണം. ഫോൺ: 7591944444.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY