
നെടുങ്കണ്ടം പഞ്ചായത്തിൽ ബി. ജെ. പി അക്കൗണ്ട് തുറന്നു
നെടുംകണ്ടം : നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിക്കും യുഡിഎഫ് സ്ഥാനാർത്ഥിക്കും ഒരേപോലെ വോട്ട് ലഭിതിനെ ത്തുടർന്ന് വിജയിയെ നിർണ്ണയിക്കാൻ നറുക്കെടുപ്പ് നടത്തി.. ഈ വാർഡിൽ മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത് യുഡിഎഫ് സ്ഥാനാർത്ഥി അൻസൽന ബീവി 380 വോട്ടും ബിജെപിയിലെ ശരണ്യ എസ് ന് 380 വോട്ടുകളും എൽഡിഎഫിലെ സ്മിത ഉണ്ണികൃഷ്ണൻ 376 വോട്ടും ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. നറുക്കെടുത്തപ്പോൾ ഭാഗ്യം ബി.ജെപിക്കൊപ്പം നിന്നു.ശരണ്യ ജേതാവായി.ആ വിജയം ഒട്ടും ചെറുതല്ല. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ അക്കൗണ്ട് തുറലുകൂടിയായിരുന്നു ആ ഭാഗ്യവിജയം. ഒരേ വോട്ട് ലഭിച്ച ഇരുവരും ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. രാമക്കൽമേട് പ്രവർത്തിക്കുന്ന തയ്യൽ യൂണിറ്റിന്റെ പ്രിസിഡന്റ് അൻസൽന ബീവിയും സെക്രട്ടറി ശരണ്യയുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |